11:36pm 13 June 2026
NEWS
സർവീസുകളില്ലാത്ത റൂട്ടുകളിൽ കെ.സ്.ആർ.ടി.സി ഓർഡിനറി ബസുകൾ അനുവദിക്കണമെന്ന് മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ വനിതാസംഘം
13/06/2026  08:24 PM IST
NILA
സർവീസുകളില്ലാത്ത റൂട്ടുകളിൽ കെ.സ്.ആർ.ടി.സി ഓർഡിനറി ബസുകൾ അനുവദിക്കണമെന്ന് മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ വനിതാസംഘം

ചെങ്ങന്നൂർ:  കെ.സ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സർക്കാർ നൽകുന്ന സൗജന്യ യാത്ര പ്രശംസനീയമാണെന്നും എന്നാൽ  സർവീസുകളില്ലാത്ത റൂട്ടുകളിൽ കെ.സ്.ആർ.ടി.സി ഓർഡിനറി ബസുകൾ അനുവദിക്കണമെന്നും മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ വനിതാസംഘം ആവശ്യപ്പെട്ടു, പാണ്ടനാട്, ബുധനൂർ, ചെന്നിത്തല, മാന്നാർ പ്രദേശങ്ങളിൽ കെ.സ്.ആർ.ടി.സി ഓർഡിനറി ബസുകൾ നാമമാത്രമാണെന്നും കൂടുതൽ ബസുകൾ അനുവദിച്ചെങ്കിൽ മാത്രമേ സർക്കാർ നൽകുന്ന സൗജന്യം സ്ത്രീകൾക്ക് ഫലപ്രദമാവുകയുള്ളുവെന്നും മാന്നാർ യൂണിയൻ വനിതാസംഘം ഭാരവാഹികൾ പറഞ്ഞു. എസ്.എൻ.ഡി.പി മാന്നാർ യൂണിയൻ ചെന്നിത്തല ചെറുകോൽ പുത്തൻകോട്ടയ്ക്കകം 141-ാം നമ്പർ ശാഖയിൽ നടന്ന 430 -ാം നമ്പർ വനിതാ സംഘം വാർഷിക പൊതുയോഗത്തിലാണ് വനിതാ സംഘം മാന്നാർ യൂണിയൻ ഭാരവാഹികൾ ഈ ആവശ്യം ഉന്നയിച്ചത്. 430 -ാം നമ്പർ വനിതാസംഘം വാർഷിക പൊതുയോഗം
മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ ജോയിൻ കൺവീനർ പുഷ്പാ ശശികുമാർ ഉദ്ഘാടനം ചെയ്തു. വനിതാസംഘം യൂണിയൻ കൺവീനർ ലേഖ വിജയകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വനിതാസംഘം യൂണിയൻ ചെയർ പേഴ്സൺ ശശികല രഘുനാഥ് മുഖ്യപ്രഭാഷണം നടത്തി. വനിതാ സംഘം യൂണിറ്റ് സെക്രട്ടറി സുധ ഓമനക്കുട്ടൻ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു.
ശാഖാ കൺവീനർ പങ്കജാക്ഷൻ, വനിതാസംഘം യൂണിയൻ വൈസ്ചെയർപേഴ്സൺ ബിനി സതീശൻ, ട്രഷറർ പ്രവദരാജപ്പൻ, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം സുമരാജൻ, ചെന്നിത്തല മേഖല വനിതാ സംഘം ചെയർപേഴ്സൺ വിജയശ്രീ സന്തോഷ് എന്നിവർ പ്രസംഗിച്ചു. വനിതാ സംഘം യൂണിറ്റ് പ്രസിഡന്റ് മണിയമ്മ ഗോപാലൻ സ്വാഗതവും നിയുക്ത പ്രസിഡന്റ് നന്ദിയും പറഞ്ഞു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.